ക​ടു​ത്തു​രു​ത്തി: പ്ര​ഫ ഒ. ​ലൂക്കോ​സ് എ​ക്‌​സ് എം​എ​ല്‍​എ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ടു​ത്തു​രു​ത്തി ക​ട​പ്പൂ​രാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ഷ​ത​യി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ അ​ദേ​ഹ​ത്തി​ന്‍റെ നാ​മ​ക​ര​ണ​ത്തി​ലു​ള്ള ക​ര്‍​ഷ​ക അ​വാ​ര്‍​ഡ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​ള്ള അ​വാ​ര്‍​ഡ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യും.