പഠനോത്സവവും വാർഷികാഘോഷവും
1532925
Friday, March 14, 2025 7:08 AM IST
തലയോലപ്പറമ്പ്: വടയാർ മാർ സ്ലീബാ യുപി സ്കൂളിൽ പഠനോത്സവവും 81 -മത് വാർഷികാഘോഷവും നടത്തി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് എൻഡോവ്മെന്റും കാഷ് അവാർഡും വിതരണം ചെയ്തു.
നടൻ വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമ്യാലിൽ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ സേതുലക്ഷ്മി അനിൽകുമാർ, കെ. ആശിഷ്, പിടിഎ പ്രസിഡന്റ് ടി.വി. ബിജു,ഹെഡ്മിസ്ട്രസ് സീനജോസഫ്,
സീനിയർ അസിസ്റ്റന്റ് മിനി സുരേഷ്, അധ്യാപകരായ അജയകുമാർ, ജീന സെബാസ്റ്റ്യൻ,സ്കൂൾ ലീഡർ ആർദ്രവ് മനോജ്, അനഘ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.