നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിംഗ്: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്
1513807
Thursday, February 13, 2025 8:12 AM IST
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് നഴ്സിഗ് ഹോസ്റ്റലിലെ റാഗിംഗ് കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്.
സിപിഎം അനുഭാവ സംഘടനയായ കെജിഎൻഎയുടെ വിദ്യാർഥി വിഭാഗമായ കെജിഎൻഎസ് അസോസിയേഷന്റെ സംസ്ഥാന നേതാവാണ് അറസ്റ്റിലായ രാഹുൽ രാജ്. പാർട്ടി നേതൃത്വം ഇടപെട്ട് പല പ്രതികളെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി സംശയമുണ്ട്.
ഹോസ്റ്റലിൽ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിദ്യാർഥികൾ തന്നെ ആരോപിക്കുന്നു. ഹോസ്റ്റലിൽ ഉടൻ പോലീസ് എക്സൈസ് സംയുക്ത പരിശോധന നടത്തണം. പരാതി നൽകിയ വിദ്യാർഥികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡൻ്റ് സോബിൻ തെക്കേടം എന്നിവർ ആവശ്യപ്പെട്ടു.