എസ്ബി കോളജില്‍ പ്രേംനസീര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരി തെളിയും
1513798
Thursday, February 13, 2025 8:12 AM IST
ചങ്ങനാശേരി: എസ്ബി കോളജ് ഫിലിം ക്ലബ്ബിന്റെയും മലയാളവിഭാഗത്തിന്റെയും കോളജ് യൂണിയന്റെയും നേതൃത്വത്തില്‍ നടത്തുന്ന പതിനൊന്നാമത് പ്രേംനസീര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും. 17 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനം ചലച്ചിത്രസംവിധായകന്‍ കൃഷ്ണേന്ദു കലേഷ് നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടന ചിത്രമായ പ്രാപ്പെട പ്രദര്‍ശിപ്പിക്കും. വൈകുന്നേരം അഞ്ചിന് സ്പാനിഷ് ചിത്രം ദി പണിഷ്മെന്റ്, രാത്രി ഏഴിന് തായ് ചിത്രം തേര്‍ട്ടീന്‍ ലീവ്സ് എന്നിവ പ്രദര്‍ശിപ്പിക്കും.
മേളയില്‍ 19 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കോളജിലെ കാര്‍ഡിനല്‍ മാര്‍ ആന്റണി പടിയറ ഹാളില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോൺ: 8129534291.