സംസ്ഥാന സ്കൂൾ കലോത്സവം :വിജയത്തിളക്കത്തിൽ എസ്ബിയിലെ പ്രതിഭകള്‍
1494182
Friday, January 10, 2025 7:22 AM IST
ചങ്ങനാശേരി: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിന്നുന്ന വിജയവുമായി എസ്ബി സ്കൂൾ. ഹൈസ്കൂള്‍ വിഭാഗത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം മത്സരങ്ങളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബെവന് ബിജു എ ഗ്രേഡ് നേടി.
ഹൈസ്കൂള്‍ വിഭാഗം നാടോടിനൃത്തം മത്സരത്തില്‍ പി.വി. നരന് എ ഗ്രേഡ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാക്യാര്‍കൂത്ത്, മോണോ ആക്ട് മത്സരങ്ങളില്‍ അല്വിന് ജോസഫ് എ ഗ്രേഡ് നേടി. മോണോ ആക്ടില്‍ ആല്വിന് ഹാട്രിക് വിജയമാണ്.
ഹയര്‍ സെക്കന്‍ഡി വിഭാഗത്തില്‍ ദേശഭക്തി ഗാനത്തിന് എസ്. സായിനാഥ്, ബെന്‍ ബിജു, ഡോണ്‍ വര്‍ഗീസ്, ജിതിന് ബി. ജോസഫ്, എഡ്രിന്‍ കെ. രാജു, സെബിന് ബിനു, ടോം സോബി എന്നിവരുടെ ടീമിന് എ ഗ്രേഡ് ലഭിച്ചു. വിജയികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.