ജനകീയ കാര്‍ഷിക വിപണി പ്രവര്‍ത്തനം ആരംഭിച്ചു
1494170
Friday, January 10, 2025 7:18 AM IST
പെരുവ: മുളക്കുളം പഞ്ചായത്തിലെ മൂര്‍ക്കാട്ടുപടിയില്‍ ആരംഭിച്ച ജനകീയ കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിർവഹിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു വില്‍ക്കാനും പൊതുജനങ്ങള്‍ക്ക് അവ വാങ്ങാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
മുട്ടക്കോഴിയും കൂടും കോഴിത്തീറ്റയും ഇവിടെ ലഭിക്കും. കോഴിമുട്ടകള്‍ കര്‍ഷകരില്‍നിന്നു സംഭരിക്കുകയും ചെയ്യും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, ജില്ലാപഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യു, പഞ്ചായത്തംഗം കെ. ആര്.സജീവന്, മുളക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്. സ്വപ്ന, കൃഷി ഓഫീസര്‍ സൽമ, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ സുരേഷ്, ജോര്‍ജ് മുല്ലക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.