തിരുനാൾ
1494168
Friday, January 10, 2025 7:18 AM IST
കാഞ്ഞിരത്താനം പള്ളിയിൽ തിരുനാളിന് കൊടിയേറി
കാഞ്ഞിരത്താനം: വിശുദ്ധ യോഹന്നാന് മാംദാനയുടെ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജയിംസ് വയലില്‍ കാര്‍മികത്വം വഹിച്ചു. ഇന്നും നാളെയും രാവിലെ 6.15 നും വൈകൂന്നേരം 5.30 നും വിശുദ്ധ കുര്‍ബാന. 12നു രാവിലെ 5.30 നും ഏഴിനും 9.45 നും വൈകൂന്നേരം 5.30 നും വിശുദ്ധ കുര്‍ബാന.
13 നും 14 നും 15 നും രാവിലെ 6.15 നും വൈകൂന്നേരം 5.30 നും വിശുദ്ധ കുര്‍ബാന, നൊവേന. 16നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, നൊവേന, പത്തിന് രോഗികള്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന - ഫാ.മാത്യു തെന്നാട്ടില്‍, 5.30 ന് ജൂബിലി ആഘോഷിക്കുന്ന ദമ്പിതികള്ക്ക് സ്വീകരണം, സ്നേഹവിരുന്ന്.
17നു രാവിലെ 6.15 നും എട്ടിനും വിശുദ്ധ കുര്‍ബാന, നൊവേന, രാത്രി 7.45ന് ലദീഞ്ഞ്,പള്ളിയില്‍ നിന്നും പ്രദക്ഷിണം ആരംഭിക്കും, 8.30ന് പഞ്ചപ്രദക്ഷിണ സംഗമം കപ്പേളയില്‍, ഒമ്പതിന് പഞ്ചപ്രദക്ഷിണ സമാപനം പള്ളിയില്‍.
നടേൽ പള്ളിയിൽ തിരുനാൾ
വൈക്കം: വൈക്കം ലിറ്റിൽ ഫ്ളവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്നലെ രാത്രി ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലാണ് കൊടിയേറ്റിയത്.
വികാരി ഫാ. സെബാസ്റ്റ്യൻ നാഴിമ്പാറ, കൺവീനർ റോയി വർഗീസ് ചക്കനാട്ട്, വൈസ് ചെയർമാൻ റീജസ് തോമസ് കണ്ടത്തിപ്പറമ്പിൽ, കൈക്കാരൻമാരായ ബാബുചക്കനാട്ട്, ആന്റണി ജോർജ് വാതപ്പള്ളി, പ്രസുദേന്തി നിഖിൽ ജോർജ് കോലേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.