മാര്‍ ചൂളപ്പറന്പിൽ അനുസ്മരണം
1494163
Friday, January 10, 2025 7:06 AM IST
കോട്ടയം: മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ 74-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അനുസ്മരണ പ്രാര്‍ഥന നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ. അബ്രാഹം പറമ്പേട്ട്, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. അബ്രാഹം പറമ്പേട്ട് ഒപ്പീസ് പ്രാര്‍ഥനയും ഫാ. ജെഫിന് ഒഴുങ്ങാലില്‍ മന്ത്രായും നടത്തി.