കുറുന്പനാടം സെന്റ് പീറ്റേഴ്സ് സ്കൂൾ വാര്‍ഷികം ഇന്ന്
1494181
Friday, January 10, 2025 7:22 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 104-ാമത് വാര്‍ഷികവും സര്‍വീസില്‍നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇന്നു രാവിലെ പത്തിനു നടക്കും.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോബി കറുകപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തും.
ബിന്ദു ആന്‍ ജോസഫ്, സാജന് അലക്സ്, അന്നമ്മ ദേവസ്യാ എന്നീ അധ്യാപകരാണ് ഈ വര്‍ഷം സ്കൂളില്‍നിന്നു വിരമിക്കുന്നത്.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, വാര്‍ഡ് മെമ്പര്‍ രമ്യാ റോയ്, അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു,
പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, സ്റ്റാഫ് സെക്രട്ടറി ബിബി പി. പോള്‍, അധ്യാപക പ്രതിനിധികളായ ജോണിയ ഗ്രേയ്സ് ജോസഫ്, പി.ജെ. ഷൈനിച്ചന്, സുനിത മേരി ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധി സ്നേഹ മരിയ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
ഈ വര്‍ഷത്തെ വിദ്യാര്‍ഥി പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടവരെയും ദേശീയ സംസ്ഥാന തലങ്ങളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളെയും സമ്മേളനത്തില്‍ ആദരിക്കും.