കാരുണ്യത്തിന്റെ കൂട്ടായ്മകള്‍ പ്രചോദനമാകണം: മാര്‍ തറയില്‍
1494173
Friday, January 10, 2025 7:18 AM IST
ചങ്ങനാശേരി: കാരുണ്യത്തിന്റെ കൂട്ടായ്മകള്‍ നമുക്ക് പ്രചോദനമാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളി തിരുനാളിനോടനുബന്ധിച്ച് നടത്തിയ ഇടവകദിനാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം അധ്യക്ഷത വഹിച്ചു. ജേക്കബ് ജോബ്, ലാലി ഇളപ്പുങ്കല്‍, സിസി അമ്പാട്ട്, ജോസ് കടംന്തോട് എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും വിവാഹത്തിന്റെ 25, 50 വര്‍ഷമായ ദമ്പതികളെയും കോ-വികാരി ഫാ. സെബാസ്റ്റ്യന്‍ മാമ്പറ ആദരിച്ചു.
വൈദിക ശുശ്രൂഷയില്‍ 50 വര്‍ഷമായ വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്കളത്തെയും 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെയും ആദരിച്ചു.
പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബാബു അമ്പാട്ട്, ബെന്നി പ്ലാംപറമ്പ്, സജി നാലുപറ, ബിജു വില്ലൂന്നി, സിബിച്ചന് കാട്ടുപറമ്പില്‍, മഞ്ജു നെടിയകാലാപറമ്പില്‍, സിബി കൂടത്തില്‍, തോമസ് പ്ലാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.