വൈ​ക്കം: വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​ൽ വെ​ച്ചൂ​ർ ഔ​ട്ട് പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള അ​ഞ്ചു​മ​ന പാ​ല​ത്തി​ന്‍റെയും വൈ​പ്പി​ൻ​പ​ടി - ടി​.വി. പു​രം റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 18ന് ​മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് നിർവഹിക്കു​മെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ അ​റി​യി​ച്ചു. അ​ഞ്ചു​മ​ന പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ച്ചൂ​ർ ഔ​ട്ട് പോ​സ്റ്റ് പ​രി​സ​ര​ത്തും ടി​.വി​. പു​രം - വൈ​പ്പി​ൻ​പ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ടി​.വി.​പു​ര​ത്തു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 3.31 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​ഞ്ചു​മ​ന​പ്പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചത്. 18മീ​റ്റ​ർ നീ​ള​ത്തി​ലും 13മീ​റ്റ​ർ വീ​തി​യി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 90 മീ​റ്റ​ർ സ​മീ​പ റോ​ഡ്, ഇ​രു​വ​ശ​ങ്ങ​ളി​ലും ക്രാ​ഷ് ബാ​രി​യ​ർ, വാ​ക്ക് വേ ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് പാ​ലം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 10കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 7.9 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ടി​.വി.​പു​രം പ​ഞ്ചാ​യ​ത്തി​നെ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വൈ​പ്പി​ൻ​പ​ടി - ടി​.വി. പു​രം റോ​ഡിന്‍റെ നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ചത്.