മുനമ്പം ദുരന്തഭൂമിയിലേക്ക് സാന്ത്വനമായി യുഡിഎഫ് പോകണം: മാണി സി. കാപ്പന്
1494177
Friday, January 10, 2025 7:18 AM IST
ചങ്ങനാശേരി: മുനമ്പം ദുരന്ത ഭൂമിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി യുഡിഎഫ് സംയുക്തമായി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മാണി സി. കാപ്പന് എംഎല്‍എ. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി (കെഡിപി)യുടെ ചങ്ങനാശേരി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെഡിപി സംസ്ഥാന രക്ഷാധികാരി സലിം പി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കെഡിപി ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് സോണി കുട്ടംപേരൂര്‍ അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, കെഡിപി സംസ്ഥാന നേതാക്കളായ സാജു എം. ഫിലിപ്പ്, നീണ്ടൂര്‍ പ്രകാശ്, നിബു ഏബ്രഹാം, സുധീര്‍ ശങ്കരമംഗലം, ഡോ. ജോസഫ് ആന്റണി, സിജിന്‍ ജോസഫ് കരിങ്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.