മാലിന്യ സംസ്കരണ ഉപാധികൾ വിതരണം ചെയ്തു
1494169
Friday, January 10, 2025 7:18 AM IST
വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധിവിതരണം ചെയ്തു. മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനു മാത്യുവിന് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീതി ഗീബീൻ കൈമാറി പദ്ധത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ് കുമാർ, വി.ആർ. അനിരുദ്ധൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ എന്നിവർ പങ്കെടുത്തു.