ഏ​റ്റു​മാ​നൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​വും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലും നൈ​പു​ണ്യ വ​കു​പ്പും ചേ​ർ​ന്ന് ആ​ർ.​ഐ. സെ​ന്‍ററിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നാ​ഷ​ണ​ൽ അ​പ്ര​നന്‍റിസ്ഷി​പ് മേ​ള ന​ട​ത്തം.

13ന് ​ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺമെന്‍റ് ഐ​ടി​ഐ​യി​ലാ​ണ് മേ​ള. അ​പ്ര​ന്‍റിസ് പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കാ​നു​ള്ള മേ​ള​യി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ. www.apprenticeshipindia.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 0481-2561803.