നെ​ടും​കു​ന്നം: കാ​ട്ടു​പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് തോ​ക്കെ​ടു​ക്കു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തോ​ക്ക് ലൈ​സ​ൻ​സു​ള്ള ആ​റു​പേ​രെ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സേ​വ​നം പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം ഇ​നി ല​ഭ്യ​മാ​കും.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക, കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക, ബൈ​ക്ക് യാ​ത്രി​ക​രെ​യും കാ​ൽ​ന​ട​യാ​ത്രി​ക​രെ​യും ആ​ക്ര​മി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​ണ്.

പ​ന്നി​ക​ളെ ഭ​യ​ന്ന് കൃ​ഷി​യി​റ​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​ഷ​യം പ​ഞ്ചാ​യ​ത്തി​നെ ധ​രി​പ്പി​ച്ച​ത്. പ​ന്നി​ക​ളെ തു​ര​ത്താ​നാ​യി ലൈ​സ​ൻ​സു​ള്ള​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ അ​നു​മ​തി​യും ല​ഭി​ച്ചു. കാ​ട്ടു​പ​ന്നി ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ ര​ണ്ടു ത​വ​ണ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം സം​ഘം രാ​ത്രി​യി​ൽ പ​ന്നി​ക​ളെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ലൈ​സ​ൻ​സു​ള്ള​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രും പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് ഇ​വ​രെ നേ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.