മോഷ്ടാവിനെ പിടികൂടി
1485692
Monday, December 9, 2024 7:30 AM IST
തലയോലപ്പറമ്പ്:വെള്ളൂർ തോന്നല്ലൂർ ആക്കേക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടി. കോതമംഗലം കുട്ടമംഗലം പരിക്കണ്ണി പുത്തൻകുടിലിൽ മുഹമ്മദി (മമ്മു- 65)നെ തലയോലപറമ്പ് പോലീസിന്റെ സഹായത്തോടെ വെള്ളൂർ പോലീസ് ഇന്നലെ പുലർച്ചെ പിടികൂടി.
തലയോലപ്പറമ്പ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലും സമീപ സ്ഥലങ്ങളിലും മോഷണങ്ങൾ നടന്നതിനാൽ തലയോലപ്പറമ്പ്, വെള്ളൂർ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ മുഹമ്മദിനെ പോലീസ് ചോദ്യം ചെയ്തതിനു ശേഷം വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.