റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1484092
Tuesday, December 3, 2024 6:57 AM IST
കാഞ്ഞിരപ്പള്ളി: കനത്ത മഴയെത്തുടർന്ന് മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. സമീപത്തുള്ള ക്രാഷ് ബാരിയറും അപകടാവസ്ഥയിലാണ്. നിലവിൽ റോഡിൽ ഗതാഗതത്തിന് തടസമുണ്ടായിട്ടില്ല.
ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൂവപ്പള്ളി അമൽജ്യോതി കോളജിന് സമീപം മരം കടപുഴകി വീണു. ഇതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രാത്രി 9.30ഓടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.