മണിമുറി -സാംസ്കാരിക നിലയം റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു
1467292
Thursday, November 7, 2024 7:31 AM IST
തൃക്കൊടിത്താനം: മണിമുറി -സാംസ്കാരിക നിലയം റോഡ് കോൺക്രീറ്റ് ചെയ്തു ജനങ്ങൾക്കു തുറന്നുകൊടുത്തു. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വാർഡ് മെംബർ സാനില, ഉണ്ണികൃഷ്ണൻ, ഷാജി കോലോട്ട്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. കുന്നുംപുറം-കോട്ടമുറി-ചാഞ്ഞോടി റോഡിൽനിന്നുമാരംഭിക്കുന്ന ഇടവഴിയാണിത്.
ഇതിന്റെ തുടക്കഭാഗവും തകർന്നു കിടക്കുകയായിരുന്നു. തകർന്നുകിടന്ന ഭാഗങ്ങളും കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഈ റോഡിന് ശാപമോക്ഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.