ഇന്റര്‍ സ്കൂള്‍ പ്ലാസിഡ് ക്വിസ് മത്സരം 15ന്
1460595
Friday, October 11, 2024 7:05 AM IST
ചങ്ങനാശേരി: റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ അനുസ്മരണാര്ഥം പ്ലാസിഡ് സ്കൂളില്‍ നടത്തുന്ന 27-ാമത് അഖില കേരള പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരവും പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരവും (പാന്സോഫി 2024) 15ന് നടത്തും.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 50ഓളം വിദ്യാലയങ്ങളില്‍നിന്നായി കുട്ടികള്‍ ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് അവാര്‍ഡും പുരസ്കാരവും സമ്മാനിക്കും. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ്.