സ്പെയർ പാർട്സ് കടയിൽ തീപിടിത്തം
1460169
Thursday, October 10, 2024 6:25 AM IST
കോട്ടയം: നാഗമ്പടത്ത് സ്പെയർ പാർട്സ് കടയിൽ തീപിടിത്തം. തിരുവഞ്ചൂർ സ്വദേശി ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ഓട്ടോ മൊബൈൽസ് എന്ന കടയ്ക്കാണ് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് അരമണിക്കൂർ കൊണ്ടാണ് തീയണച്ചത്.
തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതി ലൈൻ ഷോർട്ട് ആകുന്നതിനാൽ കെഎസ്ഇബി ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്തതിന് ശേഷമാണ് തീ അണച്ചത്.
ഷോർട്ട് സർക്യൂട്ട് തന്നെയാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം.