മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1460154
Thursday, October 10, 2024 6:25 AM IST
കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റി ൽ. കറുകച്ചാൽ ഉമ്പിടി പെരുന്നേപ്പറമ്പിൽ മനേഷ് ജോസ് (ഉമ്പിടി മഞ്ജു-36) ആണ് കറുകച്ചാൽ പോലീസിന്റെ പിടിയിലായത്.
ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാവിലെ കറുകച്ചാൽ നെത്തല്ലൂരിൽ മധ്യവയസ്കനെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മധ്യവയസ്കനിൽനിന്ന് 2000 രൂപ തട്ടിയെടുത്ത ഇവര് കേസുകൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവര് സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു.
മണൽ വില്പന നടത്തിയിരുന്ന മധ്യവയസ്കനോട് ഇവർ ഗുണ്ടാപ്പിരിവ് ചോദിച്ചത് കൊടുക്കാത്തതിനെത്തുടർന്നായിരു ന്നു ആക്രമണം. പരാതിയെത്തുടർന്ന് കേസെടുത്ത കറുകച്ചാൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. കറുകച്ചാൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽക്കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.