ക്നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം
1339653
Sunday, October 1, 2023 6:24 AM IST
കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി യുടെ 11- ാമതു വാര്‍ഷിക പൊതുയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തി. സൊസൈറ്റി ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു.
2022 -23 സാമ്പത്തിക വര്‍ഷത്തെ ഡയറക്ടേര്‍സ് റിപ്പോര്‍ട്ട് ചെയര്മാന് അവതരിപ്പിച്ചു. ക്നാനായ സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വരവ് -ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
വൈസ് ചെയര്മാന് ബിനോയ് ഇടയാടിയില്‍, ഡയറക്ടര്‍ തോമസ് പീടികയില്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ഓഡിറ്റര്‍ ജോസ് മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡയറക്ടര്‍മാരായ ജോയി തോമസ് പുല്ലാനപ്പള്ളില്‍, തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട്, ജില്‍മോന്‍ മഠത്തില്‍, സൈമണ്‍ മണപ്പള്ളില്‍, ടോമി കൊച്ചാനയില്‍, ബേബി മുളവേലിപ്പുറത്ത്, ടോം കീപ്പാറയില്‍, സൈമണ്‍ പാഴൂക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.