കെ​​പി​​സി​​സി ന​​വോ​​ത്ഥാ​​ന സ്മൃ​​തിയാ​​ത്ര ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍
Wednesday, March 29, 2023 12:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ​​പി​​സി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് കെ​​പി​​സി​​സി വ​​ര്‍ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം ​​പി ന​​യി​​ക്കു​​ന്ന ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​ന്മാ​​രാ​​യ സ​​മു​​ദാ​​യ ആ​​ചാ​​ര്യ​​ന്‍ മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍, ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു സ്വാ​​മി, മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി എ​​ന്നി​​വ​​രു​​ടെ ഛായാ​​ചി​​ത്ര​​വു​​മാ​​യി അ​​രു​​വി​​പ്പു​​റ​​ത്തു​​നി​​ന്നും വൈ​​ക്ക​​ത്തേ​​ക്കു ന​​ട​​ത്തു​​ന്ന ന​​വോ​​ത്ഥാ​​ന സ്മൃ​​തി യാ​​ത്ര​​യ​​യ്ക്കു ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍ഡി​​ല്‍ കോ​​ണ്‍ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് സ്വീ​​ക​​ര​​ണം ന​​ല്‍കു​​ന്ന​​ത്.
കെ​​പി​​സി​​സി രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി അം​​ഗം കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.