ഇ​ത്തി​ത്താ​നം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ്‌​ ഹോം ര​ജ​ത​ജൂ​ബി​ലി ആഘോഷത്തിനു തുടക്കം
Friday, January 27, 2023 11:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​ത്തി​​ത്താ​​നം സെ​​ന്‍റ് ജോ​​സ​​ഫ് പ്രീ​​സ്റ്റ് ഹോ​​മി​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​അ​​ര്‍​പ്പി​​ച്ച് ജൂ​​ബി​​ലി ദീ​​പം തെ​​ളി​​യി​​ച്ചു.
അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
വി​​കാ​​രി​​ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, മോ​​ണ്‍.​​വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, ചാ​​ന്‍​സി​​ല​​ര്‍ റ​​വ.​​ഡോ.​​ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി, പ്രെ​​ക്യു​​റേ​​റ്റ​​ര്‍ ഫാ.​​ചെ​​റി​​യാ​​ന്‍ കാ​​രി​​ക്കൊ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​ക്ക് സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.