ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ചങ്ങനാശേരി എസ്ബി ജേതാക്കളായി
1532649
Thursday, March 13, 2025 11:39 PM IST
എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ 36-ാമത് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട് & ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് ജേതാക്കളായി.
തേവര സേക്രട്ട് ഹാര്‍ട്ട് കോളജിനെ 2-1ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ഇന്നലെ രാവിലെ നടന്ന ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ സെന്റ് ബെര്‍ക്കുമന്‍സ് 3-0ന് എടത്വ സെന്റ് അലോഷ്യസിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിയില്‍ തേവര സേക്രട്ട് ഹാര്‍ട്ട് 3-0ന് റാന്നി സെന്റ് തോമസ് കോളജിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് പതിനായിരം രൂപ കാഷ് അവാര്‍ഡും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാനറ ബാങ്ക് എടത്വ ബ്രാഞ്ച് മാനേജര്‍ സി.എസ്. ഉണ്ണിക്കുട്ടന് സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ റണ്ണേഴ്സ് അപ്പ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് അയ്യായിരം രൂപ കാഷ് അവാര്‍ഡും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിച്ചു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി റവ.ഡോ. അജോ ആന്റണി എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.