പള്ളിത്തോട് സെന്റ് തോമസ് എൽ പി സ്കൂൾ വാർഷികം
1532951
Saturday, March 15, 2025 12:01 AM IST
തുറവൂർ: പള്ളിത്തോട് സെന്റ് തോമസ് എൽപി സ്കൂളിന്റെ 122-ാം വാർഷികാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ. യേശുദാസ് കൊടിവീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർഥിയായ ഫിഫ ഇന്റർനാഷണൽ റഫറി മൈക്കിൾ ആൻഡ്രൂസ് കോയിപ്പറമ്പിലിനെ യോഗത്തിൽ ആദരിച്ചു. സജിമോൾ ഫ്രാൻസീസ്, ഷീജ സ്റ്റീഫൻസൺ, ലിറ്റഈപ്പൻ, ലിജിൻ രാജു,ഗോൾഡ ജെയ്സൺ ഷൈൻ ജോസഫ്, മറിയം തുടങ്ങിയവർ പ്രസംഗിച്ചു.