തുഷാർ ഗാന്ധിയെ തടഞ്ഞ സംഘപരിവാർ നടപടി: സിപിഐ പ്രതിഷേധിച്ചു
1532952
Saturday, March 15, 2025 12:01 AM IST
ഹരിപ്പാട്: മഹാത്മാഗാന്ധി - ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന് എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാനം സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം സമാ പിച്ചു.
തുടർന്നു നടന്ന യോഗം സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സി.വി.രാജീവ്,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം യു. ദിലീപ്,കെ.അനിലാൽ,പി. വി.ജയപ്രസാദ്,പി.മുരളീകുമാർ, ടി.കെ.അനിരുദ്ധൻ, പ്രസന്ന സതീഷ്,ബിന്ദു കൃഷ്ണകുമാർ,ഗോപി ആലപ്പാട് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുകയാണന്നും കാൻസർ വളർത്തുന്നത് സംഘപരിവാർ സംഘടനകളാണെന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പരാമർശം.