പോക്സോ കേസിൽ ബീഹാർ സ്വദേശി പിടിയിൽ
1511440
Wednesday, February 5, 2025 11:06 PM IST
അമ്പലപ്പുഴ: പോക്സോ കേസിൽ ബീഹാർ സ്വദേശിയായ യുവാവ് പിടിയിൽ. അമ്പലപ്പുഴ ഏഴരപ്പീടികയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫി(23)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30 ന് സ്കൂളിൽ പോകാൻ ഇറങ്ങിയ അതിജീവിതയെ ഭീഷണിപ്പെടുത്തി റെയിൽവേ സ്റ്റേഷനു സമീപമുള്ള മുറിയിൽ പീഡിപ്പിച്ചതായാണ് കേസ്.
അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ നിർദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ നവാസ്, പ്രിൻസ്. എസ്, സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.