വാരനാട് സര്‍വീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷം
1511439
Wednesday, February 5, 2025 11:06 PM IST
ചേർത്തല: വാരനാട് സര്‍വീസ് സഹകരണബാങ്ക് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ഒരാണ്ട് നീളുന്ന പരിപാടികളുടെയും പദ്ധതികളുടെയും ഉദ്ഘാടനം എട്ടിന് നടക്കുമെന്ന് പ്രസിഡന്റ് എ.കെ. പ്രസന്നൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പകൽ രണ്ടിന് ബാങ്ക് ആസ്ഥാനത്തിനു സമീപം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. നബാർഡ് സഹായത്തോടെ നിർമിക്കുന്ന ഗോഡൗണിന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ കല്ലിടും. നടൻ ജയൻ ചേർത്തല മുഖ്യാതിഥിയാകും. മികച്ച കുടുംബശ്രീ-സ്വാശ്രയ ഗ്രൂപ്പുകൾക്ക് കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് സമ്മാനം വിതരണം ചെയ്യും. വിവിധ മത്സരവിജയികൾക്ക് തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല സമ്മാനം നൽകും. പത്രസമ്മേളനത്തിൽ സെക്രട്ടറി ദീപ്തി ദിമിത്രോവ്, വൈസ് പ്രസിഡന്റ് കെ.ജി. ഷാജി, ഭരണസമിതി അംഗങ്ങളായ ഒ.വി. അനിൽകുമാർ, പി.ബി. റോയി എന്നിവർ പങ്കെടുത്തു.