മാർപാപ്പയുടെ വേർപാടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു
1544651
Wednesday, April 23, 2025 3:45 AM IST
പത്തനംതിട്ട: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ മാനവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർവമത സാഹോദര്യത്തിനും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പ്രവർത്തിച്ച മഹാപുരോഹിതനായിരുന്നു കാലം ചെയ്ത പരിശുദ്ധ മാർപാപ്പയെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
റഷ്യ - യുക്രയിൻ, ഇസ്രായേൽ - പാലസ്തീൻ യുദ്ധങ്ങൾക്കും ലോകത്ത് അശാന്തി വിതയ്ക്കുന്ന മറ്റ് സംഘർഷങ്ങൾക്കും എതിരായി ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ നിലപാടുകൾ സമാധാനം കാംക്ഷിക്കുന്ന ലോക ജനതയ്ക്ക് എന്നും കരുത്തും ശക്തിയുമായിരുന്നു എന്നും അദ്ദഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.