കല്ലേലി കാവിൽ പത്താമുദയ മഹോത്സവം
1544655
Wednesday, April 23, 2025 3:45 AM IST
കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോല്‍സവ ദിനമായ ഇന്ന് രാവിലെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം, മലക്കൊടിക്ക് മുന്നിൽ പറയിടീല്‍ , രാവിലെ ഏഴിന് മണിക്ക് പത്താമുദയ വലിയ കരിക്ക് പടേനി, 8.30ന് ഉപ സ്വരൂപപൂജകൾ, വാനരഊട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ, മഹാ പുഷ്പാഭിഷേകം.
രാവിലെ ഒന്‍പതിന് കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഭദ്ര ദീപം തെളിച്ച് സമർപ്പിക്കും.പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, ചലച്ചിത്ര മേഖലയിൽ നിന്നും അഞ്ജലി നായർ, മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ പ്രസംഗിക്കും.
10 മണി മുതൽ സമൂഹ സദ്യ, 11 മണി മുതൽ 999 മലയുടെ സ്വർണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ തുടർന്ന് ആനയൂട്ട്. രാവിലെ 11 മണിക്ക് കല്ലേലി സാംസ്കാരിക സദസ് കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാവ് സെക്രട്ടറി സലീംകുമാര്‍ കല്ലേലി സ്വാഗതം പറയും.
പ്രസിഡന്റ് അഡ്വ. സി.വി. ശാന്തകുമാര്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ബി ജെപി ദേശീയ കൗൺസിൽ അംഗം കെ. സുരേന്ദ്രൻ എന്നിവർ വിവിധ സംഗമം ഉദ്ഘാടനം ചെയ്യും.