തൂണ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
1544653
Wednesday, April 23, 2025 3:45 AM IST
കോഴഞ്ചേരി: പഴയ വീട് പൊളിക്കുന്നതിനിടയിൽ തൂണ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൾ റഹ്മാനാണ് (50) മരിച്ചത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.
തെള്ളിയൂർ- കോള ഭാഗം - നെടുമല കോളനിക്ക് സമീപം ഉള്ള പഴയ വീട് പൊളിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത് - കോയിപ്രം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.