യുവതിയെ വീടുകയറി ആക്രമിച്ച യുവാവ ് പിടിയിൽ
1544347
Tuesday, April 22, 2025 2:01 AM IST
തിരുവല്ല: യുവതിയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും അപമാനിക്കുകയും പാസ്പോര്‍ട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. യുവതിയുമായി മുമ്പു പരിചയമുണ്ടായിരുന്ന യുവാവ് പകവീട്ടലിനാണ് വീടുകയറി ആക്രമിച്ച് പാസ്പോര്‍ട്ടുമായി കടന്നുകളഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
നിരണം കാടുവെട്ടില്‍ സച്ചിന് കെ. സൈമണാണ് (30) കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 17ന് രാത്രിയും, പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം. ആദ്യതവണ, വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍, യുവതിയുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ചശേഷം മുഖത്തടിക്കുകയും ദേഹത്ത് കടന്നുപിടിച്ച് കട്ടിലില്‍ കിടത്തി കൈകള്‍ പിന്നിലേക്ക് വലിച്ചുപിടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തിരുന്നു.
യുവതി ബഹളം വച്ചപ്പോള്‍ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ വീണ്ടും എത്തി അതിക്രമം ആവര്‍ത്തിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. യുവതിയുടെ പാസ്പോര്‍ട്ട് എടുത്തു കടന്നുകളയുകയായിരുന്നു.
യുവതിയുമായി സച്ചിന് നേരത്തോ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്, യുവതി ഇയാളില്‍നിന്ന് അകലുകയും, വിദേശത്ത് ജോലിക്കു പോകുകയും ചെയ്തു. അവധിക്കു നാട്ടിലെത്തിയത് അറിഞ്ഞ സച്ചിന് വീട്ടിലെത്തി ഉപദ്രവിക്കുകയും മാനഹാനിപ്പെടുത്തുകയും പാസ്പോര്‍ട്ട് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ വ്യാപകമായി നടത്തിയ അന്വേഷണത്തിനിടെയാണ് സച്ചിനെ ആലുംതുരുത്തിയില്നിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടത്തിയ തെളിവെടുപ്പിനിടെ, ആലുംതുരുത്തി പാലത്തിനു സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ ഉള്ളിലെ മേശയില്‍നിന്നു പാസ്പോര്‍ട്ട് കണ്ടെടുത്തു. ഇയാള്‍ക്കെതിരേ ചെങ്ങന്നൂര്‍ എക്സൈസില്‍ ഒരു കേസും പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും നിലവിലുണ്ട്. എക്സൈസ് കേസ് മാവേലിക്കര കോടതിയില്‍ വിചാരണയിലാണ്.