മന്ത്രിസഭ നാലാം വാര്‍ഷികം: പൊതുസമ്മേളനം നാളെ
1544640
Wednesday, April 23, 2025 3:39 AM IST
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന യോഗത്തില്‍ പ്രമുഖ എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി അരലക്ഷം പേര് യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങള്‍ പത്തനംതിട്ട ടൗണില്‍ ഒത്തുചേര്‍ന്ന് റാലിയായി യോഗം നടക്കുന്ന പത്തനംതിട്ട പുതിയ നഗരസഭ ബസ് സ്റ്റാന്‍ഡ് നോര്‍ത്ത് യാര്‍ഡിലേക്ക് എത്തും. വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാർ, എംഎല്‍എമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
ജില്ലാ ആഘോഷ പരിപാടികളുടെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള മേയ് 16 മുതല്‍ നടക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ച 24ന് രാവിലെ 10.30 മുതല്‍ ഇലന്തൂര്‍ പെട്രാസ് കണ്വന്ഷന് സെന്ററില്‍ നടക്കും.