സോനറ്റ് ജോസിനെ മാർ ജോസ് പുളിക്കൽ അഭിനന്ദിച്ചു
1544650
Wednesday, April 23, 2025 3:45 AM IST
കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് കരസ്ഥമാക്കിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റയ്ക്കക്കുന്നേല്‍ സോനറ്റ് ജോസിനെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അഭിനന്ദിച്ചു.
പഠനപാഠ്യേതര രംഗത്ത് വലിയ മാതൃക കാണിച്ച സോനറ്റ് ജോസ് രൂപതയുടെ ആധ്യാത്മിക മതബോധന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. രൂപതയ്ക്ക് എല്ലാത്തരത്തിലും വലിയ അഭിമാനം പകരുന്നതാണ് സോനറ്റ് ജോസിന്റെ സിവിൽ സർവീസ് വിജയമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.