ദൈവകരുണയുടെ തിരുനാള്‍: കേരള സന്ദേശയാത്ര ആരംഭിച്ചു
1544937
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: ദൈവകരുണയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കേരള സന്ദേശ യാത്ര, ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാപ്പള്ളിയുടെ കോട്ടപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു. ഭാരതത്തിലെ ദൈവകാരുണ്യ ഭക്തിയുടെ പ്രഥമ പ്രേഷിതനായ ഫാ. സാമുവല്‍ പള്ളിവാതുക്കലിന്റെ കബറിടത്തില്‍ നിന്നു പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് യാത്ര ആശീര്‍വദിച്ചു.
ദിവീന മിസരികോര്‍ഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ ടീമംഗങ്ങള്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലും സന്ദര്‍ശിക്കുന്നതിനായി മൂന്നു ടീമുകളായി യാത്രയാരംഭിച്ചു.
രാവിലെ കോട്ടപ്പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്ക് വികാരി ഫാ. ബന്നി നാരകത്തിനാലും ഫാ. സനു സാമും നേതൃത്വം വഹിച്ചു.
തുടര്‍ന്നു നടന്ന ആശീര്‍വാദ പ്രാര്‍ഥനയ്ക്ക് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് നേതൃത്വം നല്കി. മിനിസ്ടി ഫൗണ്ടര്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ മിറിയം, കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോര്‍ജ് ജോസഫ്, കണ്‍വീനര്‍ ബ്രദര്‍ ബിജേഷ്, ഇ.എം.ജി. ചന്ദനപ്പള്ളി എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കി.