സ്വാതിയെ അഭിനന്ദിച്ചു
1544646
Wednesday, April 23, 2025 3:45 AM IST
കോന്നി: സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്. സ്വാതിയെ വീട്ടിലെത്തി അഭിനന്ദനന്ദിച്ച് അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ. സിവിൽ സർവീസ് പരീക്ഷയിൽ പരീക്ഷയിൽ 377 ാംറാങ്കാണ് എസ്. സ്വാതി നേടിയത്.
കോന്നി ചേരിമുക്ക് തറയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ പി.ആർ. ശശിയുടെയും സിന്ധുവിന്റെയും മകളാണ്. സഹോദരൻ അനന്തകൃഷ്ണൻ.
വീട്ടിലെത്തി ആശംസകൾ അറിയിച്ച എംഎൽഎയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു