റാന്നിയിലെ ഗ്രാമീണ റോഡുകൾക്കായി നാലു കോടി
1544348
Tuesday, April 22, 2025 2:01 AM IST
റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർഥ്യമാക്കുന്നതിലേക്ക് നാലു കോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളും അവയ്ക്ക് അനുവദിച്ച തുക ലക്ഷത്തിൽ ബ്രാക്കറ്റിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചുവടെ:
പെരുനാട് പഞ്ചായത്തിലെ ളാഹ -അമ്മൻകോവിൽ - ചമ്പക്കര റോഡ് (10 ), മാമ്പാറ വാത്തേത്തു മണ്ണിൽ പടി - തോപ്പിൽ പടി റോഡ് (10). വാലു പാറ - മാമ്പ്രക്കുഴി റോഡ് (10), നാറാണന്തോട് - സുമതിപ്പടി - നെല്ലിമല റോഡ് (10), കോന്നാത്തു പടി -നെല്ലിമല റോഡ് (10), നാറാണംമൂഴി പഞ്ചായത്തിലെ മടന്തമൺ -ആറാട്ടുമൺ - പുള്ളിക്കല്ല് -ഇടമുറി റോഡ് (30), വലിയകുളം നാലു പങ്ക് ജംഗ്ഷൻ -കനകക്കുന്ന് റോഡ് (10), വെച്ചൂച്ചിറപഞ്ചായത്തിലെ ചാത്തൻതറ ശ്മശാനം -സെൻറ് തോമസ് പള്ളിപ്പടി റോഡ് (20), മണ്ണടി ശാല -വള്ളിക്കാവ് റോഡ് (10), കോളനി ഓഫീസ് പടി - വൈദ്യർമുക്ക് റോഡ്, (25), വടശേരിക്കര പഞ്ചായത്തിലെ പൂക്കോട്ടുപടി - തലച്ചിറപ്പടി റോഡ് (20), ഏറാട്ട് കുന്ന് - പനവേലിൽ പടി റോഡ് (12), ജെണ്ട കമ്പനിപടി- വെട്ടപ്പാല റോഡ് (10), ചെറുകാവ് -ഒളികല്ല് റോഡ് (12),
പഴവങ്ങാടി പഞ്ചായത്തിലെ മണക്കാലം പള്ളിപ്പടി - ഗുരു മന്ദിരം റോഡ് (10), പ്ലാച്ചേരി - ആറൊന്നിൽ പടി -പുത്തൻപുരയ്ക്കൽ പടി (10) , റാന്നി പഞ്ചായത്തിലെ മഞ്ചേരി കുഴിപ്പടി - പാലച്ചുവട് സ്കൂൾ റോഡ് (10), വാലുപുരയിടത്തിൽ പടി - പുന്നശേരിൽ പടി റോഡ് (10), അങ്ങാടി പഞ്ചായത്തിലെ ഏഴോലി പുതുവൽ തടം - എബനേസർ കോർട്ട് റോഡ് (10), ആയുർവേദ ആശുപത്രിപ്പടി -പുള്ളോലിപ്പടി റോഡ് (10), പോസ്റ്റ് ഓഫീസ് പടി -ആറ്റാശേരിപ്പടി റോഡ് (10) അയിരൂർ പഞ്ചായതതിലെ കൂടത്തു മണ്ണിൽ -നീലത്ത് പടി റോഡ് (15), കോണ്ടൂർ പടി - പനച്ചിക്കൽ റോഡ് (20), ചെറുകോൽ പഞ്ചായത്തിലെ പറങ്കിമാന്തടം ലക്ഷംവീട് കനാൽപ്പടി റോഡ് (10). കൊറ്റനാട് പഞ്ചായത്തിലെ കാവുങ്കൽപടി -പീടികയിൽ പടി (14), മണപ്പാട്ടുപടി കൊല്ലന്റെ പടി (10) , അമ്പലത്തുംപടി കുളം - മിൽമപ്പടി റോഡ് (12), കോട്ടാങ്ങൽ പഞ്ചായത്തിലെ അംഗണവാടി പടി -മലമ്പാറ അംബേദ്കർ കോളനി റോഡ് (12), ഇളവ -ഊട്ടു റോഡ് (10), എഴുമറ്റൂർ പഞ്ചായത്തിലെ അറിഞ്ഞിക്കൽ - കുഴിക്കാട് റോഡ് (20), ആശ്രമം - മുളക്കൽ റോഡ് (10).