പൊന്നമ്പി പള്ളിയിൽ പെരുന്നാൾ
1544652
Wednesday, April 23, 2025 3:45 AM IST
പത്തനംതിട്ട: കിഴക്കുപുറം പൊന്നമ്പി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിപ്പെരുന്നാള് 27 മുതല്‍ മേയ് ഏഴ് വരെ നടക്കും. 27ന് വൈകിട്ട് 3.30ന് കൊടിമര ഘോഷയാത്ര. 4.30ന് കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വഹിക്കും.
മേയ് ഒന്നിന് വൈകിട്ട് 6.30ന് ഗാന ശുശ്രൂഷ, ഏഴിന് കണ്‍വെന്‍ഷനില്‍ ഫാ. സാംസണ് എം. സൈസണ്‍ സംസാരിക്കും. മേയ് രണ്ടിന് ഉച്ചയ്ക്ക് 12ന് മധ്യസ്ഥ പ്രാര്‍ഥന. മൂന്നിന് വൈകിട്ട് ഏഴിന് കണ്‍വെന്‍ഷനില്‍ ഫാ.അലക്സ് മാത്യൂസ് ബ്രിന്‍സി പ്രസംഗിക്കും.
നാലിന് രാവിലെ 9.30ന് കുടുംബ സംഗമം. എംജിഒസിഎസ്എം ഭദ്രാസന സെക്രട്ടറി ഡോ. ജോമിലിനു സന്ദേശം നല്‍കും. ആറിന് ഉച്ചയ്ക്ക് രണ്ടിന് നേര്‍ച്ച സ്വീകരണ ഘോഷയാത്ര. വൈകിട്ട് നാലിന് തീര്‍ഥാടക സംഗമം. റവ. ജോണ്സന് കല്ലിട്ടതിൽ, കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പ്രസംഗിക്കും. 6.45ന് പദയാത്രികര്‍ക്ക് സ്വീകരണം.
തുടര്‍ന്ന് വലിയ പ്രദക്ഷിണം. രാത്രി പത്തിന് വാദ്യമേള ഡിസ്പ്ലേ, തുടര്‍ന്ന് ആകാശ ദീപക്കാഴ്ച. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ലിറ്റോ ജേക്കബ്, ഫാ. ടിബിന്‍ ജോണ്‍, പി.ജെ. വര്‍ഗീസ്, സി.എസ്. മാത്യു, വി.ഡി. ശമുവേല്‍ വടക്കേചെരുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.