മാര്‍ത്തോമ്മ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് തിരുവല്ലയില്‍
1544643
Wednesday, April 23, 2025 3:39 AM IST
പത്തനംതിട്ട: മാര്‍ത്തോമ സഭയുടെ ആഗോള കലാലയ വിദ്യാര്‍ഥീ കൂട്ടായ്മയായ മാര്‍ത്തോമ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ 113-ാമത് സെഷന് 29 മുതല്‍ മെയ് രണ്ട് വരെ തിരുവല്ല ബീലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
29ന് വൈകിട്ട് അഞ്ചിന് മലങ്കര മാര്‍ത്തോമ സുറിയാനി സഭ പരമാധ്യക്ഷന്‍ റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജീവിതത്തിനായുള്ള അഭിലാഷങ്ങളും പ്രചോദനങ്ങളും എന്നതാണ് ഇത്തവണത്തെ പാഠ്യവിഷയം. വിഷയാനുബന്ധ ചര്‍ച്ചകള്‍, കരിയര്‍ ഗൈഡന്‍സ്, മയക്കമരുന്നിനെതിരേയുള്ള ബോധവത്കരണ ക്ലാസുകള്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം, പ്രസംഗം എന്നിവയില്‍ മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
500ലധികം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 700 ഓളം പേര് പങ്കെടുക്കും. ചലച്ചിത്ര സംവിധായകന് ബ്ലസ്സി, എഴുത്തുകാരന് ബെന്ന്യാമിന് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. പോള്‍ ജേക്കബ്, ബ്രിജിത് ജോണ്‍ കോശി, ഷാജു കെ ജോൺ, സുരേഷ് തോമസ്, ഏബല്‍ തോമസ് നൈനാന് എന്നിവര്‍ പങ്കെടുത്തു.