അരൂര്‍-തുറവൂര്‍ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
1544099
Monday, April 21, 2025 3:43 AM IST
തുറവൂര്‍: ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍-തുറവൂര്‍ പാതയില്‍ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. ആലപ്പുഴയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന നാലുവരിപ്പാതയുടെ പടിഞ്ഞാറാണ് കുരുക്കനുഭവപ്പെട്ടത്. അരൂര്‍ പള്ളിക്കു സമീപം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തിയിരുന്നു.
ഇതിനിടെ സ്വകാര്യ ബസ് ജീവനക്കാരും ഇതരസംസ്ഥാനത്തു നിന്നെത്തിയ ലോറി ഡ്രൈവറുമായി തര്‍ക്കമുണ്ടായി. തന്നെ മര്‍ദിച്ചെന്നാരോപിച്ച് ലോറി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായി.
ഗതാഗതക്കുരുക്ക് കാരണം 1.5 കിലോമീറ്റര്‍ അകലെയുള്ള അരൂര്‍ സ്റ്റേഷനില്‍നിന്നു ഗതാഗതക്കുരുക്കുണ്ടായ അരൂര്‍ പള്ളിക്ക് സമീപം വരെ എത്താന്‍ ഒരുമണിക്കൂറോളം വേണ്ടിവന്നു.