ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ഇന്ന്
1544344
Tuesday, April 22, 2025 2:01 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ 11ന് അബാൻ ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും. സംസ്ഥാന പ്രവർത്തകസമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും.
അവഗണനയുടെ നീണ്ടഎട്ടു വർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 15 ദിവസം നീണ്ടുനിന്ന സമര പരിപാടികളാണ് എസ്ഡിപിഐ നേതൃത്വത്തിൽ നടന്നുവന്നത്. പദയാത്ര, ഇരകളുടെ സംഗമം, വികസന മുരടിപ്പിന്റെ സ്മാരകശിലകൾ, ഫോട്ടോ പ്രദർശനം, ജനകീയ കുറ്റപത്രം, പ്രതിഷേധ ഹർജി, ഹൗസ് കാമ്പയിൻ എന്നിങ്ങനെയുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.