അയിരൂരിൽ ജോലിക്കിടെ ലൈൻമാന് ഷോക്കേറ്റു
1544345
Tuesday, April 22, 2025 2:01 AM IST
റാന്നി: അയിരൂർ പ്ലാങ്കമണ്ണിൽ കെഎസ്ഇബി വൈദ്യുത ലൈൻ മാറ്റുന്ന ജോലിക്കിടെ തൊഴിലാളിക്ക് ഷോക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ പ്ലാങ്കമൺ കാർമൽ മന്ദിരത്തിനു സമീപമാണ് അപകടം ഉണ്ടായത്. റോഡുപണിയുടെ ഭാഗമായി വൈദ്യുത പോസ്റ്റ് മാറ്റുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ ലാലയ്ക്ക് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ലാലയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷോക്കേറ്റ ഉടൻ തന്നെ ജീവനക്കാർ ലൈൻ ഓഫാക്കിയ ശേഷം സ്ഥലത്ത് ഉണ്ടായിരുന്ന ക്രെയിനിൽ കയറി ഷോക്കേറ്റ തൊഴിലാളിയെ താഴെയിറക്കി. വിവരമറിഞ്ഞ് റാന്നിയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. ഉടൻതന്നെ ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.