തിരുനാളാഘോഷം: പെരിങ്ങനാട് സെന്റ് ജോർജ് പള്ളിയിൽ
1544342
Tuesday, April 22, 2025 2:01 AM IST
അടൂർ: പെരിങ്ങനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാൾ ആരംഭിച്ചു. ഇന്നു വൈകുന്നേരം ഫാ. ഗീവർഗീസ് എഴുതിയത്തിന്റെ കാർമികത്വത്തിൽ കുർബാന, ഫാ. ജിനു പള്ളിപ്പാട്ട് ധ്യാനം നയിക്കും. നാളെ വൈകുന്നേരം അഞ്ചിന് ഫാ. ലൂക്കാ വെട്ടിവേലിക്കളത്തിന്റെ കാർമികത്വത്തിൽ കുർബാന. ഫാ. മാത്യു മരോട്ടിമൂട്ടിൽ ധ്യാനം നയിക്കും.
24ന് വൈകുന്നേരം അഞ്ചിന് ഫാ. ജോൺ കടുവിങ്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയെത്തുടർന്ന് ഫാ. മാത്യു മരോട്ടിമൂട്ടിലിന്റെ നേതൃത്വത്തിൽ ധ്യാനം. 25ന് വൈകുന്നേരം അഞ്ചിന് ഫാ. ഗീവർഗീസ് കൊച്ചുകളീക്കലിന്റെ കാർമികത്വത്തിൽ കുർബാന. ഭക്തസംഘടനകളുടെ വാർഷികവും ഭക്ഷ്യമേളയും ഫാ. ജോൺ സാമുവൽ തയ്യിൽ ഉദ്ഘാടനം ചെയ്യും.
26ന് രാവിലെ ഏഴിനു ഫാ. ഏബ്രഹാം പപ്പാടിയിൽ, ഫാ. ഫിലിപ്പ് ഇടയാനുവിള ഫാ. നിജോ കൊല്ലന്റെതെക്കേതിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 3.30ന് തിരുനാൾ റാസ, ആശിർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. 27ന് രാവിലെ 9. 30ന് പാറശാല രൂപതാധ്യക്ഷൻ ഡോ. തോമസ് യൗസേബിയോസിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, കൊടിയിറക്ക്, വെച്ചൂട്ട് എന്നിവയോടെ തിരുനാൾ സമാപിക്കും.
പെരിങ്ങര സെന്റ് മേരീസ് പള്ളിയിൽ
പെരിങ്ങര: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. സന്തോഷ് അഴകത്ത് കൊടിയേറ്റി. 25ന് വൈകുന്നേരം സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. സോജി ചക്കാലയ്ക്കൽ എംസിബിഎസ് നേതൃത്വം നൽകും. 26ന് വൈകുന്നേരം ഫാ. മാത്യു പുനക്കുളത്തിന്റെ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥന. ഫാ. മാത്യു പുത്തൻപുരയിൽ വചനസന്ദേശം നൽകും. ആഘോഷമായ റാസ പെരിങ്ങര ജംഗ്ഷൻ, ഗേൾസ് ഹൈസ്കൂൾ വഴി കാനോട്ട് ജംഗ്ഷനിലൂടെ പള്ളിയിൽ എത്തിച്ചേരും.
27നു രാവിലെ എട്ടിനു ഡോ. തോമസ് കൊടിനാട്ടുകുന്നേൽ കോർ എപ്പിസ്കോപ്പ ആഘോഷമായ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിക്കും. തുടർന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ചവിളമ്പ്.
തണ്ണിത്തോട് സെന്റ് ജോർജ് പള്ളിയിൽ
തണ്ണിത്തോട്: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി. 27നു സമാപിക്കും. ഇന്നു വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, ഭക്തസംഘടനാ വാർഷികം. ജോസഫ് ചാമക്കാലായിൽ റന്പാൻ കാർമികത്വം വഹിക്കും. 23നും 24നും വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന. തുടർന്ന് മലയോര കൺവൻഷന് ഫാ. ജോൺസൺ പുതുവേലിൽ നേതൃത്വം നൽകും.
25നു 4.45ന് കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. റാന്നി പെരുനാട് വൈദികജില്ലാ വികാരി ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ, സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. ഗീവർഗീസ് പാലമൂട്ടിൽ എന്നിവർ നയിക്കും. 26നു രാവിലെ 6.45ന് വിശുദ്ധ കുർബാന, വാഹന വെഞ്ചരിപ്പ്, വാഹന വിളംബരറാലി, തണ്ണിത്തോട് മൂഴി കുരിശടിയിൽ ചെന്പ് പ്രതിഷ്ഠ. അഞ്ചിന് സന്ധ്യാനമസ്കാരം, ചെന്പെടുപ്പ് റാസ, പള്ളിയിൽ സമാപന ആശിർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, ആകാശ ദീപക്കാഴ്ച, 27നു രാവിലെ എട്ടിന് തിരുനാൾ കുർബാന, ആദ്യ കുർബാന സ്വീകരണം. ഡോ. സാമുവേൽ മാർ ഐറേനിയോസ് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ചവിളന്പ്.