മല്ലപ്പള്ളി റസ്റ്റ്ഹൗസിനു സമീപം നിയന്ത്രണംവിട്ട ലോറി മറിഞ്ഞു
1544102
Monday, April 21, 2025 3:51 AM IST
മല്ലപ്പള്ളി: പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപം നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. റസ്റ്റ് ഹൗസിനു സമീപമുള്ള കൊടുംവളവില്‍ ബാരിക്കേഡ് തകര്‍ത്ത് സമീപമുള്ള തോട്ടിലേക്ക് ഇന്നലെ രാവിലെ 9.45 ഓടെയാണ് ലോറി മറിഞ്ഞത്.
ഡ്രൈവര്‍ക്കും മല്ലപ്പള്ളി ഐഎൻടിയുസി യൂണിയനിലെ തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിയാരം റോഡില്‍ റസ്റ്റ് ഹൗസിനു സമീപമുള്ള വളവില്‍ അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ഒമ്പതിനു രാത്രി നിയന്ത്രണംവിട്ട സ്കൂട്ടര്‍ ഈ ഭാഗത്ത് കലുങ്കില്‍ ഇടിച്ച് യുവഅധ്യാപകന് കോട്ടയം ചെറുവള്ളി പള്ളിക്കല്‍ അരവിന്ദ് മധു (25) മരണമടഞ്ഞിരുന്നു.
വളവ് സ്ഥിരം അപകട മേഖലയായി മാറുകയാണ്. നിരവധി ജീവനുകള്‍ ഇതിനോടകം പൊലിഞ്ഞു.