എന്‍ജിഒ യൂണിയന് ജില്ലാ സമ്മേളനം ഇന്നുമുതല്‍
1544103
Monday, April 21, 2025 3:51 AM IST
പത്തനംതിട്ട: കേരള എന്‍ജിഒ യൂണിയന് 42-ാം മത് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതിന് പ്രസിഡന്റ് ജി. ബിനുകുമാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. അബാന്‍ ടവറില്‍ നടക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി ആർ. പ്രവീണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. ബിനു വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. എഫ്എസ്ഇറ്റിഒ ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാഥ് , കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയിസ് ആന്‍ഡ് വര്‍ക്കേഴ്സ് സെക്രട്ടറി ആർ. അഭിജിത്ത്, കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി ഉമ്മന്‍ മത്തായി എന്നിവര്‍ പ്രസംഗിക്കും.
നാളെ രാവിലെ ഒമ്പതിന് സംഘടനാ റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടക്കും. രാവിലെ 11ന് സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ.കെ പ്രകാശ്, കെജിഒഎ ജില്ലാ സെക്രട്ടറി സുമേഷ് സി. വാസുദേവൻ,
ജല അഥോറിറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി പി.ആർ. ബിജു, എകെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സണ്‍ സാം രാജു, കെജിഎന്‍എ ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ്, ബോണി മോന് സ്കറിയ, ജുബിന്‍ ബി ജോര്‍ജ് ബെഫി ജില്ലാ സെക്രട്ടറി ആർ.മഹേഷ്, ജയന് എന്നിവര്‍ പ്രസംഗിക്കും.