തിരുവല്ല: നഗരസഭയിലെപാലിയേക്കര - കാട്ടുക്കര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അംഗങ്ങൾ മുനിസിപ്പൽ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം ഉപരോധിച്ചു.
രവി പ്രസാദ്, ജോബി പി.തോമസ്, പി.ജി. സുരേഷ്, ജോൺ വർക്കി, സന്തോഷ് പാലിയേക്കര എന്നിവർ നേതൃത്വം നൽകി. 27 നു മുമ്പ് മരാമത്ത് പണികൾ ആരംഭിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.