കോ​ള​ജു​ക​ളി​ൽ വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ
Saturday, September 28, 2024 2:55 AM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത് യു​വ​വോ​ട്ട​ര്‍​മാ​രെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. സ്വീ​പ് ( സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍റെ ​ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, അ​ടൂ​ർ മ​ണ​ക്കാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ‌്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ​യി​ല്‍ അം​ഗ​മാ​കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു വ​ഴി​തെ​ളി​ക്കും. ജ​നാ​ധി​പ​ത്യ​ത്തി​​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെയും പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണം. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ എ​ല്ലാ​വ​രും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.


കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​നാ എ​സ്. ഹ​നീ​ഫ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​കെ. നൗ​ഷാ​ദ്, സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി. ​ബി​നു​രാ​ജ്, കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ സൗ​മ്യ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ടൂ​ർ മ​ണ​ക്കാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.