സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "എ​ന്‍റെ നാ​ട് എ​ത്ര സു​ന്ദ​രം’ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Saturday, September 28, 2024 2:55 AM IST
ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "എ​ന്‍റെ നാ​ട് എ​ത്ര സു​ന്ദ​രം’ പ​ദ്ധ​തി മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നാ​ഗ​പ്പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം ഇ​ട​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത സൂ​ക്ഷി​ച്ചു​കൊ​ണ്ട് മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ ​തു​ട​ർ​പ​ദ്ധ​തി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ സ്വ​ന്തം നാ​ടി​ന്‍റെ സാ​ധ്യ​ത​ക​ളെ മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​നും പ്ര​കൃ​തി​യെ കൂ​ടു​ത​ൽ ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കു​ട്ടി​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.


ഓ​രോ മാ​സ​വും സ്കൂ​ളി​ലെ ഓ​രോ ക്ലാ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ഗ​പ്പാ​റ, ഒ​ര​യ്ക്ക​ൻപാ​റ വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കു​ട്ടി​ക​ൾ ശു​ചീ​ക​രി​ക്കും.
ഹെ​ഡ്മാ​സ്റ്റ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ ജോ​ളി ജോ​സ​ഫ്,

പി​ടി​എ പ്ര​സി​ഡ​ന്‍റ്‌ എ.​എം. അ​ൻ​സാ​രി, അ​ധ്യാ​പ​ക​രാ​യ മാ​ത്യൂ​സ് ഡാ​നി​യേ​ൽ, ജോ​സ​ഫ് സി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ എ​സ്. ശ്രീ​രാ​ജ്, സ്റ്റാ​ൻ​ലി കു​ര്യ​ൻ, എം. ​ബി​നു​ലാ​ൽ, മാ​ളു റോ​സി, എ​ൻ​സി​സി കേ​ഡ​റ്റ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.