വി​ദ്യ​മി​ത്ര അ​വാ​ർ​ഡ് ഡോ. ​അ​ജി​ത് ആ​ര്‍. പി​ള്ള​യ്ക്ക്
Saturday, June 22, 2024 4:21 AM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (എ​കെ​എ​സ്‌​ടി​യു) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ വി​ദ്യ​മി​ത്ര അ​വാ​ർ​ഡ് പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ഡോ. ​അ​ജി​ത് ആ​ർ. പി​ള്ള​യ്ക്കു സ​മ്മാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ ശ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​തി​നും അ​ക്കാ​ദ​മി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തെ ന​വീ​ക​രി​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് അ​വാ​ർ​ഡ്.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി അം​ഗം, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഉ​പ സ​മി​തി ജി​ല്ലാ​ത​ല ചെ​യ​ർ​മാ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ൺ, പ​രി​ശീ​ല​ക​ൻ എ​ന്നി​ങ്ങ​നെ ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വ്യ​ക്തി​യാ​ണ് ഡോ. ​അ​ജി​ത് ആ​ര്‍. പി​ള്ള.


എ​കെ​എ​സ്‌​ടി​യു ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന എ​ന്‍. ശ്രീ​കു​മാ​ര്‍, പി.​എ​സ്. ജീ​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ട​ങ്ങി​യ പാ​ന​ലാ​ണ് അ​വാ​ര്‍​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ജൂ​ലൈ 13ന് ​അ​ടൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും.

എ​കെ​എ​സ്‌​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. സു​ശീ​ല്‍​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, സി​പി​ഐ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി. ​ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.